ഞാനൊന്ന് പ്രേമിച്ചപ്പോള്‍ തല വെട്ടിയ മുതലാണ്, ലോകേഷിന്റെ റൊമാന്‍സിനെ ട്രോളി ഗായത്രി

അഭിറാം മനോഹർ
വെള്ളി, 22 മാര്‍ച്ച് 2024 (14:08 IST)
Lokesh romance
സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതിഹാസനും ജോഡികളായെത്തുന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ലോകേഷിനെ ട്രോളി നടി ഗായത്രി ശങ്കര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോയുടെ ട്രെയ്‌ലറില്‍ ആക്ഷന്‍ സിനിമകള്‍ക്ക് പേരുകേട്ട ലോകേഷ് കനകരാജാണ് നായകനായെത്തുന്നത്. ശ്രുതി ഹാസനുമൊത്തുള്ള റൊമാന്റിക് രംഗങ്ങളാണ് പാട്ടിന്റെ ടീസറിലുള്ളത്. ഇതിന് പിന്നാലെയാണ് ലോകേഷിനെ ട്രോളി ഗായത്രി രംഗത്ത് വന്നത്.
 
നിങ്ങളുടെ പടത്തില്‍ ഞാനൊന്ന് പ്രേമിച്ചപ്പോള്‍ എന്റെ തലവെട്ടി, എന്നിട്ട് എന്താണിപ്പോള്‍ ചെയ്യുന്നത് എന്നാണ് ടീസര്‍ പങ്കുവെച്ചുകൊണ്ട് ഗായത്രി കുറിച്ചത്. ലോകേഷിന്റെ വിക്രം എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ കാമുകിയായാണ് ഗായത്രി അഭിനയിച്ചത്. ലോകേഷിന്റെ ലിയോ ഒഴികെ എല്ലാ സിനിമകളിലും തന്നെ നായിക കഥാപാത്രങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും എന്നാല്‍ സംവിധായകന് റൊമാന്‍സ് ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും മ്യൂസിക് വീഡിയോയുടെ കീഴില്‍ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. കമല്‍ഹാസനാണ് ഇനിമേല്‍ എന്ന ഗാനം രചിച്ചിരിക്കുന്നു. ദ്വാരകേഷ് പ്രഭാകറാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം. മാര്‍ച്ച് 25നാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article