സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കൈതി 2 .ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിന്നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം. തുടര്‍ന്ന് വിക്രം, ലിയോ ചിത്രങ്ങള്‍ കൂടി സംവിധായകന്‍ ചെയ്തു. കൈതി രണ്ടാം ഭാഗത്തിലൂടെ ആ യൂണിവേഴ്സ് കൂടുതല്‍ വലുതാക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.കൈതി ഭാഗത്തില്‍ കാര്‍ത്തി മാത്രമല്ല ഉണ്ടാക്കുക വലിയ സൂപ്പര്‍താരങ്ങളും ഇതില്‍ ഉണ്ടാകുമെന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
വിജയ്, സൂര്യ, കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ ഈ യൂണിവേഴ്‌സിന്റെ ഭാഗമാണ്. ആരെല്ലാം കൈതി രണ്ടില്‍ എത്തും എന്നത് കണ്ടു തന്നെ അറിയണം.
രജനികാന്തിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷ്. ഇത് എല്‍ സി യു വില്‍ വരുന്ന സിനിമയല്ല. അതിനുശേഷം കൈതി 2 , സൂര്യ നായകനായ റോളക്‌സ്, വിക്രം 2 തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാകും.