സൂര്യയെ നായകനാക്കി റൊമാന്റിക് മൂവി ചെയ്യണമെന്നുണ്ട്, ലൂസിഫറില്‍ നിങ്ങള്‍ കണ്ടതൊന്നുമല്ല എമ്പുരാന്‍: പൃഥ്വിരാജ്

അഭിറാം മനോഹർ

ചൊവ്വ, 19 മാര്‍ച്ച് 2024 (20:07 IST)
Prithviraj, Suriya
മലയാളികളുടെ പ്രിയപ്പെട്ട നടനും ഇപ്പോള്‍ സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സജീവമായ താരം ഇന്ന് മലയാള സിനിമയുടെ പ്രധാനമുഖങ്ങളില്‍ ഒന്നാണ്. ബ്ലെസി സിനിമയായ ആടുജീവിതമാണ് താരത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. തെന്നിന്ത്യയ്ക്ക് പുറമെ വടക്കേ ഇന്ത്യയിലും വലിയ പ്രമോഷനാണ് സിനിമയ്ക്കായി പൃഥ്വിരാജ് ചെയ്യുന്നത്. ഇതിനിടെ സംവിധായകനെന്ന നിലയില്‍ ഭാവി പദ്ധതികളെ പറ്റിയും നിലവില്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയെ പറ്റിയും പ്രതികരിച്ചിരിക്കുകയാണ് താരം.
 
മുന്‍നിര നായകന്മാരില്‍ സൂര്യയെ നായകനാക്കി ഒരു റോമാന്റിക് സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. മികച്ച രീതിയില്‍ റൊമാന്‍സ് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടന്മാരില്‍ ഒരാളാണ് സൂര്യ, ഒരു പ്രണയകഥ സംവിധാനം ചെയ്യുകയാണെങ്കില്‍ സൂര്യയ്‌ക്കൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. അതേസമയം എമ്പുരാന്‍ സിനിമയുടെ ചിത്രീകരണം വിദേശരാജ്യങ്ങളില്‍ പുരോഗമിക്കുകയാണെന്നും ലൂസിഫര്‍ എന്ന സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും എമ്പുരാനെന്നും പൃഥ്വിരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍