തടത്തിൽ സേവ്യറായി അജു വർഗീസ്, സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 18 നവം‌ബര്‍ 2020 (19:58 IST)
അജു വർഗീസിന് സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞദിവസമാണ് 'മേപ്പടിയാൻ' ലൊക്കേഷനിൽ നടൻ എത്തിയത്. കട്ട താടി വളർത്തി കൂളിംഗ് ഗ്ലാസ് അണിഞ്ഞ് ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് താരം. തടത്തിൽ സേവ്യർ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
കോവിഡ് കാലത്തെ ഷൂട്ടിംഗ് തനിക്ക് പുതിയൊരു അനുഭവമാണെന്നും രസകരമായ കഥയാണ് മേപ്പടിയാനിൽ ഉള്ളതെന്നും അജു വർഗീസ് പറഞ്ഞു. 
 
'സാജൻ ബേക്കറി സിൻസ് 1962', ആർട്ടിക്കിൾ 21 എന്നീ ചിത്രങ്ങളാണ് അജുവിന്‍റേതായി പുറത്തു വരാനിരിക്കുന്നത്. മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ‘9 എംഎം', ധ്യാൻ ശ്രീനിവാസൻ, സൈജുകുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'പ്രകാശൻ പറക്കട്ടെ' എന്നീ ചിത്രങ്ങൾ അജുവർഗീസ് ആണ് നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article