ഖുഷിക്ക് ശേഷം വിജയം ആവർത്തിക്കാൻ എസ്‌ജെ സൂര്യയും വിജയും ഒന്നിക്കുന്നു

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (19:07 IST)
ഒരു കാലഘട്ടത്തിൽ യുവമനസ്സുകളെ ഇളക്കിമറിച്ച വിജയുടെ എക്കാലത്തെയും തന്നെ വിജയങ്ങളിൽ ഒന്നായിരുന്നു എസ്‌ജെ സൂര്യയുടെ സംവിധാനത്തിൽ പുറത്ത് വന്ന ഖുഷി എന്ന ചിത്രം. പടം മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും ആ സമയത്തെ വലിയ ഹിറ്റുകളായിരുന്നു. ഇപ്പോളിതാ നീണ്ട ഇടവേളയ്‌ക്ക് ശേഷം എസ്‌ജെ സൂര്യയും വിജയും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ട്.
 
ചിത്രത്തിന്റെ പ്രമേയം എന്തെന്ന് ഇതുവരെ വ്യക്തമല്ല. എസ് ജെ സൂര്യ വിജയ്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. കൈദി എന്ന ചിത്രത്തിന് ശെഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാളവിക മോഹനാണ് ചിത്രത്തിൽ വിജയുടെ നായികയായെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article