എണ്‍പതുകളിലെ നായികയായി റിമ കല്ലിങ്കൽ, ചിത്രങ്ങൾ വൈറൽ

കെ ആര്‍ അനൂപ്

ചൊവ്വ, 17 നവം‌ബര്‍ 2020 (22:58 IST)
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തൻറെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കല്‍. വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ നടത്താറുള്ള താരം അമ്മയുടെ പഴയ ആല്‍ബത്തിലെ ചിത്രങ്ങള്‍ ഓര്‍മ വരുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എണ്‍പതുകളിലെ ഫാഷന്‍ പുനരാവിഷ്‌കരിക്കുന്ന തരത്തിലാണ് ഫോട്ടോ ഷൂട്ട്. നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ഫോട്ടോ സീരീസ് ശ്രദ്ധേയമാകുകയാണ്. 
 
സിനിമയിലെത്തി 11 വർഷങ്ങൾ പൂർത്തിയാക്കുന്ന നടി ഡാൻസർ, പ്രൊഡ്യൂസർ എന്നീ നിലകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ വൈറസിൽ ആയിരുന്നു നടി ഒടുവിലായി അഭിനയിച്ചത്. ഹാഗർ, അറബിക്കടലിന്റെ റാണി, തല്ലുമാല തുടങ്ങിയ സിനിമകളുടെ ഭാഗമാണ് റിമ കല്ലിങ്കൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍