പിന്മാറിയെങ്കിലും... 'Ak 62' മുഴുവന്‍ ടീമിനും ആശംസകളുമായി വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മെയ് 2023 (10:15 IST)
220 കോടിയില്‍ അജിത്തിന്റെ 62മത്തെ സിനിമ വിടാമുയാര്‍ച്ചി(VidaaMuyarchi) ഒരുങ്ങുകയാണ്. നേരത്തെ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. സംവിധായകന്‍ പിന്മാറിയതോടെ മഗിഴ് തിരുമേനിയാണ് 'Ak 62' സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മുഴുവന്‍ ടീമിനും ആശംസകളുമായി വിഘ്‌നേഷ് ശിവന്‍.
 
ലൈക്ക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി സംവിധായകന്‍ മഗിഴ് 
തിരുമേനിക്ക് വന്‍ തുക പ്രതിഫലമായി നല്‍കുന്നുണ്ടെന്നാണ് വിവരം. സംവിധായകന്‍ ഇതുവരെ വാങ്ങിയ പ്രതിഫലത്തേക്കാള്‍ ഉയര്‍ന്നതായിരിക്കും ഇതൊന്നും പറയപ്പെടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

മെയ് അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം നീരവ് ഷായും നിര്‍വ്വഹിക്കും.
 
'പ്രയത്നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല' എന്നാണ് ടാ?ഗ് ലൈന്‍. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article