അത് ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം എത്തി. അജിത് കുമാര്‍ സംവിധായകന്‍ മഗിഴ് തിരുമേനിയുമായി തന്റെ അറുപത്തിരണ്ടാമത് ചിത്രത്തിനായി കൈകോര്‍ക്കുന്നു. വിടാമുയാര്‍ച്ചി(VidaaMuyarchi) എന്നാണ് പേരിട്ടിരിക്കുന്നത്. മെയ് അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം നീരവ് ഷായും നിര്‍വ്വഹിക്കും.
'പ്രയത്നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല' എന്നാണ് ടാ?ഗ് ലൈന്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 220 കോടിയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Wishing the man of Persistence, Passion and Hard work