നടി ദുര്‍ഗ കൃഷ്ണയുടെ പുതിയ സിനിമ 'ഉടല്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ഉടല്‍ എന്ന സിനിമയെ പറ്റി പറയുകയാണെങ്കില്‍ ആദ്യം പറയേണ്ട പേര് ഇന്ദ്രന്‍സേട്ടന്റെ ആണെന്നും ഇതുവരെ ഇന്ദ്രന്‍സേട്ടന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലെ കുട്ടിച്ചനെന്നും സംവിധായകന്‍ അജയ് വാസുദേവ് പറയുന്നു.
അജയ് വാസുദേവിന്റെ വാക്കുകള്‍
' ഉടല്‍ ' വളരെ മികച്ച ഒരു തിയറ്റര്‍ അനുഭവമാണ്. ഉടല്‍ എന്ന സിനിമയെ പറ്റി പറയുകയാണെങ്കില്‍ ആദ്യം പറയേണ്ട പേര് ഇന്ദ്രന്‍സേട്ടന്റെ ആണ്. ഇതുവരെ ഇന്ദ്രന്‍സേട്ടന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലെ കുട്ടിച്ചന്‍. കുട്ടിച്ചന്‍ എന്ന കഥാപാത്രത്തിന്റെ ട്രാന്‍സ്ഫെര്‍മേഷന്‍ ഞെട്ടിച്ചു കളഞ്ഞു. ദുര്‍ഗ്ഗ കൃഷ്ണ ചെയ്ത ഷൈനി എന്ന കഥാപാത്രവും വളരെ മികച്ചതായിരുന്നു. തനിക്ക് കിട്ടിയ കഥാപാത്രം ധ്യാന്‍ ശ്രീനിവാസനും മികവുറ്റത്താക്കി. മനോജ് പിള്ള യുടെ ക്യാമറ വര്‍ക്കും വില്ല്യം ഫ്രാന്‍സിസ് ന്റെ background Score ഉം സിനിമയെ ഗഭീരമാക്കി, ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത വിധം ഒരു ഡയറക്ടറുടെ ക്രാഫ്റ്റ് ഈ സിനിമയില്‍ മിഴുനീളം പ്രതിഫലിച്ചിട്ടുണ്ട്. രതീഷ് രഘുനന്ദന് ഒരു ബിഗ് സല്യൂട്ട്.
ഈ ചെറിയ സിനിമയെ തിയേറ്ററില്‍ കൂടി ജനങ്ങളിലേക്ക് എത്തിച്ച ശ്രീ ഗോകുലം ഗോപാലന്‍ സാറിന് അഭിനന്ദനങ്ങള്‍.
ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതേക അഭിനന്ദനം കൃഷ്ണമൂര്‍ത്തി ചേട്ടന്