ചോരയില്‍ കുളിച്ച് താരങ്ങള്‍,ഉടലിന് A സര്‍ട്ടിഫിക്കറ്റ്, ഇന്നു മുതല്‍ തീയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 20 മെയ് 2022 (10:19 IST)
റിലീസ് നോടടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയ ഇന്ദ്രന്‍സ് ചിത്രമാണ് ഉടല്‍.A സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നുമുതല്‍ തീയറ്ററുകളില്‍ എത്തുന്ന ഉടലിന്റെ പുതിയ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി. സംവിധായകന്‍ ജൂഡ് ആന്റണിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.
 
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍