നടി വിദ്യുലേഖ രാമന്‍ വിവാഹിതയായി

കെ ആര്‍ അനൂപ്
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (11:19 IST)
നടി വിദ്യുലേഖ രാമന്‍ വിവാഹിതയായി. തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളാണ് വിദ്യുലേഖ. സഞ്ജയ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
 
ഡേറ്റിങ്ങ് ആപ്പിലൂടെയാണ് വിദ്യുവും സഞ്ജയും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 
ഹാസ്യ വേഷങ്ങളിലൂടെയാണ് വിദ്യുലേഖ രാമന്‍ ശ്രദ്ധിക്കപ്പെട്ടത്.നീ താനെ എന്‍ പൊന്‍വസന്തം ആയിരുന്നു ആദ്യ ചിത്രം.ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article