ടിക്കാറാം മീണയെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തുനിന്ന് മാറ്റി; ഇനി സഞ്ജയ് കൗള്‍
വ്യാഴം, 8 ജൂലൈ 2021 (07:54 IST)
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗള്‍ ആയിരിക്കും ഇനി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. മീണയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാറ്റം. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സിലേക്ക് മാറി.