തന്റെ 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. എക്സ്പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യവസായികള്‍ക്കെതിരെയാണ് താരം പരാതി നല്‍കിയത് . ചെന്നൈ കാനത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്‌നേഹ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ തുക ലാഭമായി ലഭിക്കുമെന്ന് പറഞ്ഞാണ് നടിയില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍ അവര്‍ വാക്കുപാലിച്ചില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ തരുന്നില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും നടി പരാതിയില്‍ പറയുന്നു.
കാനത്തൂര്‍ ക്രൈം ഇന്‍സ്പെക്ടര്‍ ബാലകുമാറാണ് അന്വേഷണ ചുമതല. നടിയുടെ പരാതിയില്‍ പറയുന്ന രണ്ട് വ്യവസായികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസ് വൃത്തങ്ങളാണ് അറിയിച്ചത്.