63 ദിവസത്തെ ചിത്രീകരണം, കുഞ്ചാക്കോബോബന്‍-അരവിന്ദ് സ്വാമി ദ്വിഭാഷാ ചിത്രം ഒറ്റ് ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (10:35 IST)
കോവിഡ് കാലത്തും കേരളത്തിനു പുറത്തുള്ള വ്യത്യസ്തമായ ലൊക്കേഷനുകളില്‍ 63 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
നീണ്ട ഇടവേളക്കുശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മോളിവുഡിലേക്ക് എത്തുന്നത്.'ഒറ്റ്' എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ താരം അവതരിപ്പിക്കും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ ആണ് നായകന്‍.എസ് സജീവ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നു.തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.
 
.ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article