'കഠിനാധ്വാനം ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നു'; ഇന്ദ്രജിത്തിന്റെ ആഹാ റിലീസിനെക്കുറിച്ച് നായിക ശാന്തി ബാലചന്ദ്രന്‍

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (10:31 IST)
ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ ഇന്നു മുതല്‍ തിയേറ്ററുകളില്‍ ഉണ്ടാകും. സിനിമയെക്കുറിച്ച് നായിക കൂടിയായ ശാന്തി ബാലചന്ദ്രന്‍ പറയുന്നു.മേരി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. കോവിഡ് കാലത്ത് തനിക്ക് ലഭിച്ച ഏറ്റവും നല്ല ഷൂട്ടിംഗ് അനുഭവങ്ങളില്‍ ഒന്നായിരുന്നു അതെന്നും നാളുകളായുള്ള കാത്തിരിപ്പിന് ശേഷം മുഴുവന്‍ ടീമും നടത്തിയ കഠിനാധ്വാനം ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി പറയുന്നു.
വടംവലിക്ക് പേരുകേട്ട ഒരു ഗ്രാമം, ആഹാ ടീമിന്റെ പേരിലറിയപ്പെടുന്നു ആ നാട്ടിലെ പഴയ വടംവലി കളിക്കാരനായിരുന്നു ഇന്ദ്രജിത്ത്. എല്ലാത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് ജീവിക്കുന്ന അയാള്‍ കാലങ്ങള്‍ക്കുശേഷം വടംവലി കോച്ച് ആക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.  
 
ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.
 
ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article