നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ട്: ശാലു മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 24 ജൂണ്‍ 2021 (11:47 IST)
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നിന്ന നടിയാണ് ശാലുമേനോന്‍. നര്‍ത്തകി കൂടിയായ താരം തന്റെ അച്ഛന്റെ ഓര്‍മ്മകളിലാണ്. ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ടെന്ന് ശാലുമേനോന്‍ പറയുന്നു.
 
ശാലുമേനോന്റെ വാക്കുകളിലേക്ക് 
 
'അച്ഛന്‍ പോയിട്ട് 24 വര്‍ഷമാകുന്നു. ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ട്. അദൃശ്യമായ ഒരു ശക്തിയായി അച്ഛന്‍ എന്റെ കൂടെ തന്നെയുണ്ട് എന്ന് കരുതാനാണ് എനിക്കിഷ്ട്ടം. തിരിച്ച് വരാനാകാത്ത ഏതോ ലോകത്തിലിരുന്ന് അച്ഛന്‍ ഞങ്ങളെയൊക്കെ കാണുന്നുണ്ടാകും. 
അച്ഛന് ഒരായിരം ഓര്‍മപ്പൂക്കള്‍'- ശാലുമേനോന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article