സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി, മോശം കമന്റുകളിലൂടെ ഉപദ്രവിക്കുന്നു, പരാതിയുമായി രാജ സാബ് നായിക

അഭിറാം മനോഹർ
വെള്ളി, 10 ജനുവരി 2025 (19:37 IST)
Nidhi Agarwal
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കി പ്രഭാസ് നായകനായി എത്തുന്ന രാജ സാബ് സിനിമയിലെ നായിക നിധി അഗര്‍വാള്‍. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും മോശം കമന്റുകളിലൂടെ ഉപദ്രവിക്കുകയും ചെയ്യുന്നതായാണ് താരത്തിന്റെ പരാതി. എന്നാല്‍ ആര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത് എന്നതില്‍ വ്യക്തതയില്ല.
 
ഓണ്‍ലൈന്‍ വഴിയുള്ള സന്ദേശങ്ങള്‍ തന്റെ മാനസികാവസ്ഥ തകര്‍ത്തെന്ന് ചൂണ്ടിക്കാണിച്ചാണ് നടിയുടെ പരാതി. നിധി അഗര്‍വാളിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പവന്‍ കല്യാണ്‍ നായകനാകുന്ന ഹരി ഹര വീര മല്ലുവിലെയും നായികയാണ് നിധി അഗര്‍വാള്‍. മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്യുക. പ്രഭാസ് നായകനാവുന്ന രാജ സാബ് മേയ് 16നാണ് തിയേറ്ററിലെത്തുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article