'അവൾ ലഹരിയ്ക്ക് അടിമയാണ്'; ശാലിനിയ്ക്ക് മുമ്പുള്ള പ്രണയം തകർന്നതിനെ കുറിച്ച് അജിത്ത് പറഞ്ഞതിങ്ങനെ

നിഹാരിക കെ.എസ്
വെള്ളി, 10 ജനുവരി 2025 (17:49 IST)
തമിഴ് സിനിമയിലെ സൂപ്പർ താരമാണ് അജിത്ത്. തല എന്നാണ് ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. അജിത്തിന് ഫാൻസ്‌ ക്ലബ്ബ്കളില്ല. നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. അജിത്തിന്റേയും ശാലിനിയുടേയും പ്രണയകഥ എല്ലാവർക്കും അറിയാം. എന്നാൽ ശാലിനിയുമായി അടുപ്പത്തിലാകും മുമ്പ് അജിത്ത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു.
  
നടി ഹീര രാജഗോപാലായിരുന്നു ആ നടി. തൊണ്ണൂറുകളിൽ തമിഴ് സിനിമാ ലോകത്തെ വലിയ ചർച്ചാ വിഷയമായിരുന്നു അജിത്തിന്റേയും ഹീരയുടേയും പ്രണയം. കാതൽ കോട്ടൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ഹീരയുമായി പ്രണയത്തിലാകുന്നത്. അജിത്തിന്റേയും ഹീരയുടേയും പ്രണയം എല്ലാവർക്കും അറിയുന്നതായിരുന്നു. എന്നാൽ, ഹീരയുടെ അമ്മ ഈ ബന്ധത്തിന് എതിർപ്പ് അറിയിച്ചു. 
 
അതേസമയം താനും ഹീരയും പിരിയാൻ കാരണം ഹീരയുടെ സ്വഭാവത്തിലുണ്ടായ മാറ്റവും ഹീര ലഹരിയ്ക്ക് അടിമയായതിനാലുമാണെന്നാണ് അജിത്ത് പിന്നീട് പറഞ്ഞത്. 1998 ലാണ് അജിത്തും ഹീരയും പിരിയുന്നത്. പിന്നീടാണ് അജിത്ത് ശാലിനിയെ കണ്ടുമുട്ടുന്നത്. 1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സെറ്റിൽ വെച്ച് ഇവർ പ്രണയത്തിലായി. പ്രണയം വിവാഹത്തിലുമെത്തി.  
 
''ഞങ്ങൾ ഒരുമിച്ച് ജീവിച്ചിരുന്നു. ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറി. അവൾ പഴയ ആളല്ല. സത്യത്തിൽ അവൾ മയക്കുമരുന്നിന് അടിമയാണ്'' എന്നായിരുന്നു ആരാധകരെ ഞെട്ടിച്ച അജിത്തിന്റെ വെളിപ്പെടുത്തൽ.  

അനുബന്ധ വാര്‍ത്തകള്‍

Next Article