കന്നഡ താരം ടൈഗര്‍ പ്രഭാകറുമായുള്ള വിവാഹം, ഒരു വര്‍ഷത്തിനു ശേഷം ഡിവോഴ്‌സ്; മലയാളികള്‍ക്ക് സുപരിചിതയായ നടി അഞ്ജുവിന്റെ വ്യക്തി ജീവിതം ഇങ്ങനെ

Webdunia
വെള്ളി, 3 ജൂണ്‍ 2022 (08:34 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഞ്ജു പ്രഭാകര്‍. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു പിന്നീട് സഹതാരമായും നായികയായും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങി. 
 
അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടം അഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായും ഭാര്യയായും സഹോദരിയായും അഞ്ജു മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
 
1983 ല്‍ ജോഷി സംവിധാനം ചെയ്ത ആ രാത്രി എന്ന ചിത്രത്തിലാണ് അഞ്ജു ബാലതാരമായി അഭിനയിച്ചത്. മമ്മൂട്ടിയും പൂര്‍ണിമ ഭാഗ്യരാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടേയും മകളുടെ വേഷത്തില്‍ അഞ്ജു അഭിനയിച്ചു. മിനിക്കുട്ടി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. 1992 ല്‍ സുരേഷ് ബാബു സംവിധാനം ചെയ്ത കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ സഹോദരിയായ കുഞ്ഞുമോള്‍ എന്ന വേഷമാണ് അഞ്ജു അവതരിപ്പിച്ചത്. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കൗരവറില്‍ മമ്മൂട്ടിയുടെ ഭാര്യയായും അഞ്ജു അഭിനയിച്ചു. സുജാത എന്നായിരുന്നു അഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. 
 
1975 മാര്‍ച്ച് 23 നാണ് അഞ്ജുവിന്റെ ജനനം. ഇപ്പോള്‍ താരത്തിന്റെ പ്രായം 47 ആണ്. സീരിയല്‍ രംഗത്ത് അഞ്ജു ഇപ്പോഴും സജീവമാണ്. 1995 ല്‍ പ്രശസ്ത കന്നഡ നടന്‍ ടൈഗര്‍ പ്രഭാകറിനെയാണ് അഞ്ജു വിവാഹം കഴിച്ചത്. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ബന്ധത്തിനു ആയുസ്സുണ്ടായിരുന്നുള്ളൂ. 1996 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അര്‍ജ്ജുന്‍ പ്രഭാകര്‍ എന്ന ഒരു മകനുണ്ട്. 1988 ല്‍ രുക്മിണി എന്ന സിനിമയിലെ അഭിനയത്തിനു അഞ്ജുവിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article