69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, പുഷ്പയിലെ പ്രകടനത്തിലൂടെ മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടു.അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടന്‍ സൂര്യ എത്തിയിരിക്കുകയാണ്. തെലുങ്ക് സിനിമാ ഫിലിം ഇന്‍ഡസ്ട്രിയില്‍ അല്ലു അര്‍ജുന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂര്യ കുറിച്ചു.
'ആശംസകള്‍ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങള്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അര്‍ഹിച്ച അംഗീകാരം',-സൂര്യ കുറിച്ചു.