നടന്‍ റിസബാവ അന്തരിച്ചു

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (15:41 IST)
പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി വെന്റിലേറ്റര്‍ സൗകര്യത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നാടകരംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ കലാകാരനാണ് റിസബാവ. നൂറിലധികം സിനിമകളില്‍ റിസബാവ അഭിനയിച്ചിട്ടുണ്ട്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമാണ് റിസബാവയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article