'ഫോർ ഇയേഴ്‌സ്' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 22 ഡിസം‌ബര്‍ 2022 (12:33 IST)
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ തിയേറ്ററുകളിൽ എത്തിയ സിനിമയാണ് ഫോർ ഇയേഴ്‌സ്. പ്രിയ വാര്യർ നായികയായി എത്തുന്ന സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.
 
ആമസോൺ പ്രൈം വീഡിയോയിൽ നാളെ മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
 
മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ശങ്കർ ശർമയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആൻഡ് ബിയോണ്ട് ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article