മലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്ത് വന്നു. ലാല്‍, ജഗപതി ബാബു, മംഗല്‍ പാണ്ഡേ, കിഷോര്‍ എന്നിവരും പോസ്റ്ററിലുണ്ട്. വൈശാഖാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കമാലിനി മുഖര്‍ജിയാണ് സിനിമയിലെ നായിക. ജൂലൈ 7ന് പുലിമുരുകന്‍ തീയേറ്ററുകളില്‍ എത്തും.
മലയാളത്തില്‍ എറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍. മികച്ച സാങ്കേതിക മികവുമായാണ് സിനിമ എത്തുന്നത്. ബാഹുബലി ടീം തന്നെയാണ് പുലിമുരുകനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.