നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും, കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങൾ, 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'ന് അഞ്ച് വർഷം, കുറിപ്പുമായി സംവിധായകൻ ജിബു ജേക്കബ്

കെ ആര്‍ അനൂപ്
വ്യാഴം, 20 ജനുവരി 2022 (17:13 IST)
മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വർഷം പൂർത്തിയാവുകയാണ്. സന്തോഷം പങ്കുവെച്ച് സംവിധായകൻ.
 
ജിബുജേക്കബിന്റെ വാക്കുകളിലേക്ക് 
 
സിനിമാജീവിതത്തിലെ ആ വെള്ളിയാഴ്ച്ചക്ക് അന്നോളം കണ്ട കിനാവുകൾക്കപ്പുറത്തെ ആലസ്യമുണ്ടായിരുന്നു.അന്ന് ഹൃദയത്തിൽ മുന്തിരിവള്ളികൾ തളിർക്കുകയും, പൂവിടുകയും ചെയ്തിരുന്നു.സംവിധായകനെന്ന നിലയിൽ നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും, കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങൾ.... ഉലഹന്നാനും, ആനിയമ്മയും കുടുംബ പ്രേക്ഷകരിലേക്ക് പടർന്നു കയറിയിട്ട് ഇന്നേക്ക് അഞ്ചുവർഷങ്ങൾ പിന്നിടുന്നു. ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും, സഹപ്രവർത്തകർക്കും സർവ്വോപരി ഹൃദയത്തിൽ ഇരിപ്പിടം തന്ന, നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകർക്കും എന്റെ മനസ്സു നിറഞ്ഞ നന്ദി.
 
വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'.
 
അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്‌സെന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
 
ദൃശ്യം 2നു ശേഷം മീനയും മോഹൻലാലും ഒന്നിച്ച ബ്രോ ഡാഡി ജനുവരി 26ന് പ്രദർശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article