'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'ന് അഞ്ച് വര്‍ഷം, റിലീസിനൊരുങ്ങി മോഹന്‍ലാല്‍- മീന പുത്തന്‍ ചിത്രം

കെ ആര്‍ അനൂപ്

വ്യാഴം, 20 ജനുവരി 2022 (10:11 IST)
മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' റിലീസ് ചെയ്ത് ഇന്നേക്ക് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോഫിയ പോള്‍ ആണ്. 2017 ജനുവരി 20നാണ് സിനിമ തിയറ്ററുകളിലെത്തിയത്.
വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'.
അനൂപ് മേനോന്‍, അലന്‍സയര്‍ ലേ ലോപസ്, നേഹ സക്‌സെന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ദൃശ്യം 2നു ശേഷം മീനയും മോഹന്‍ലാലും ഒന്നിച്ച ബ്രോ ഡാഡി ജനുവരി 26ന് പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍