മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊരു ഇടവേള, ഇനി ആസിഫ് അലിയുടെ കൂടെ, ജീത്തു ജോസഫിന്റെ പുത്തന്‍ പടം വരുന്നു !

കെ ആര്‍ അനൂപ്

വ്യാഴം, 20 ജനുവരി 2022 (10:01 IST)
ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുശേഷം ജിത്തു ജോസഫ് ആസിഫ് അലിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു.
 
ചിത്രീകരണം ഫെബ്രുവരി 20ന് ആരംഭിക്കും.പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.രഞ്ജി പണിക്കര്‍, ബാബുരാജ് ആസിഫിനൊപ്പം സിനിമയില്‍ ഉണ്ടാകും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍