ദുല്‍ക്കറിന്‍റെ ‘പ്രാഞ്ചിയേട്ടന്‍’ വരുന്നു!

Webdunia
ബുധന്‍, 11 മെയ് 2016 (13:10 IST)
ദുല്‍ക്കര്‍ സല്‍മാന്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ക്കര്‍ സല്‍മാന്‍ തൃശൂരുകാരനായി അഭിനയിക്കുന്നത്.
 
ദുല്‍ക്കറിന്‍റെ പിതാവായി മുകേഷ് അഭിനയിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ രസകരമായ ആവിഷ്കാരമാണ് ഈ സിനിമ. 
 
ദുല്‍ക്കറിനൊപ്പം മുകേഷ് അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരിക്കും ഇത്. സത്യന്‍ അന്തിക്കാടും ദുല്‍ക്കറിനൊപ്പം ഒരു സിനിമ ചെയ്യുന്നത് ഇതാദ്യമാണ്.
 
മമ്മൂട്ടി തൃശൂര്‍ ഭാഷ പറഞ്ഞ് തകര്‍ത്താടിയ പ്രാഞ്ചിയേട്ടനും മോഹന്‍ലാലിന്‍റെ തൃശൂര്‍ ക്ലാസിക്ക് തൂവാനത്തുമ്പികളുമായിരിക്കും തൃശൂരുകാരനായി അഭിനയിക്കുമ്പോള്‍ ദുല്‍ക്കര്‍ സല്‍മാന്‍ മാതൃകയായി സ്വീകരിക്കുക.
Next Article