അനശ്വരയുടെ ഒന്നല്ല 2 ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 9 ഡിസം‌ബര്‍ 2021 (09:01 IST)
അനശ്വര രാജന്റെതായി രണ്ട് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനൊപ്പം അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. ഞങ്ങളുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചതില്‍ വളരെ സന്തോഷവും ത്രില്ലും ഉണ്ടെന്ന് അനശ്വര രാജന്‍ കുറിച്ചു.
അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മൈക്ക്'. റിലീസിനൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

അനുബന്ധ വാര്‍ത്തകള്‍

Next Article