അല്‍ഫോണ്‍സ് പുത്രന്‍ മാജിക്,പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡാന്‍സ്,ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (08:54 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഇന്നുമുതല്‍ തിയേറ്ററുകളില്‍. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ് വീഡിയോ സോങ്ങിലെ പ്രധാന ആകര്‍ഷണം.
 
'തന്നെ തന്നെ' എന്ന ഗാനരംഗത്ത് പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും എത്തുന്നുണ്ട്.ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ സംഗീതം ഒരുക്കിയിരിക്കുന്നു.വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേര്‍ന്നാണ് ആലാപനം.
 പ്രീ റിലീസ് ബിസിനസ് ആയി 50 കോടിയിലധികം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.1300കളിലധികം സ്‌ക്രീനുകളിലാണ് ഗോള്‍ഡ് പ്രദര്‍ശനത്തിന് എത്തുന്നത്. പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസ് കൂടിയാണിത്. ആദ്യദിനത്തില്‍ ആറായിരത്തിലധികം ഷോകള്‍ നടക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article