25 മില്യണ്‍ കാഴ്ചക്കാര്‍,ബീസ്റ്റിന് ശേഷം വാരിസ് ഗാനങ്ങളും ഹിറ്റ് തന്നെ!

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (13:03 IST)
നടന്‍ വിജയുടെ പുതിയ വാരിസ് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ബീസ്റ്റിന് ശേഷം വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത് .വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത സിനിമയിലെ ഗാനങ്ങള്‍ എല്ലാം തരംഗമായി മാറിക്കഴിഞ്ഞു. 'രഞ്ജിതമേ..', 'തീ ഇത് ദളപതി' എന്നീ ഗാനങ്ങളാണ് പുറത്തുവന്നത്.
നടന്‍ ചിമ്പു ആരംഭിച്ച 'തീ ഇത് ദളപതി'സോങ് രണ്ടാഴ്ചമുമ്പ് ആയിരുന്നു പുറത്തുവന്നത്. ഇതിനോടകം തന്നെ 25 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ പാട്ടിനായി. സിനിമയില്‍ ചിമ്പുവും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
തമന്‍ എസ് സം?ഗീതം നല്‍കിയ 'രഞ്ജിതമേ'എന്ന ?ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article