Video വിഘ്‌നേഷ് ശിവന്റെ വരികള്‍,അനിരുദ്ധ് രവിചന്ദര്‍ പാടി,ടൈറ്റില്‍ ട്രാക്ക്

കെ ആര്‍ അനൂപ്
ശനി, 11 ജൂണ്‍ 2022 (17:14 IST)
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'കാത്തുവാക്കുളൈ രണ്ട് കാതല്‍' ഏപ്രില്‍ 28 നാണ് തിയേറ്ററുകളിലെത്തിയത്.ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്ത്.
വിഘ്‌നേഷ് ശിവന്‍ വരികള്‍ എഴുതിയ ഗാനത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കി.അനിരുദ്ധ് രവിചന്ദര്‍ & സന്തോഷ് നാരായണന്‍ ചേര്‍ന്നാണ് ആലാപനം.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 66കോടി നേടാന്‍ ആയെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ അറിയിച്ചിരുന്നു.
 
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ട.ടി അവകാശങ്ങള്‍ സ്വന്തമാക്കിയത്. മെയ് 27 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.അനിരുദ്ധ് രവിചന്ദറിന്റെ 25-ാമത്തെ ചിത്രമാണിത്.വിഘ്നേഷ് ശിവന്‍ തന്റേതായ ശൈലിയില്‍ ഈ പ്രണയകഥ അവതരിപ്പിച്ചു, അദ്ദേഹത്തിന്റെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article