'കെ ഫോര്‍ കുരുക്ക്';ഗുരുവായൂര്‍ അമ്പലനടയിലെ വീഡിയോ ഗാനം പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (17:37 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഇപ്പോഴത്തെ സിനിമയിലെ ഒരു വീഡിയോ ഗാനം പുറത്തുവന്നു. 
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിപിന്‍ ദാസാണ്.അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article