'ഇന്ത്യന്‍ 2'ലെ രണ്ടാമത്തെ ഗാനം പുറത്ത്, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (17:35 IST)
'ഇന്ത്യന്‍ 2' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മാതാക്കള്‍.അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയ സിനിമയിലെ ആദ്യ സിംഗിള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ട്രെന്‍ഡിങ് ലിസ്റ്റില്‍ ഗാനം എത്തിയതിന് പിന്നാലെ രണ്ടാമത്തെ സിംഗിള്‍ മെയ് 29 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.സിദ്ധാര്‍ത്ഥും രാകുല്‍ പ്രീത് സിംഗും ഉള്‍പ്പെടുന്ന ഗാനരംഗമാണ് വരാനിരിക്കുന്നത്. റൊമാന്റിക് ഗാനമാണിത്. മെലഡി സിംഗിളിന്റെ പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നാളെ രാവിലെ 11 മണിക്കാണ് മുഴുവന്‍ ഗാനവും റിലീസ് ചെയ്യുക.
'ഇന്ത്യന്‍ 2' തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.ഓഡിയോ ലോഞ്ച് ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നടക്കും. രജനികാന്ത്, ചിരഞ്ജീവി, മണിരത്നം തുടങ്ങി വിവിധ ചലച്ചിത്രമേഖലകളില്‍ പ്രമുഖര്‍ പങ്കെടുക്കും. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും ഷങ്കറും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. 12 ജൂലൈയിലാണ് സിനിമയുടെ റിലീസ്.
 
ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article