നടന്‍ കൃഷ്ണകുമാറിന്റെ മകളായും മലയാളികളുടെ പ്രിയനായികയെന്ന നിലയിലും പ്രശസ്തയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ താരം എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ താരത്തിന് സോഷ്യല്‍ മീഡിയകളില്‍ വലിയ ഫോളോവേഴ്‌സാണുള്ളത്. ഇപ്പോഴിതാ അഹാന പുതുതായി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വന്‍ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ബോളിവുഡ് സുന്ദരികളെ അനുസ്മരിപ്പിക്കുന്ന താരത്തിന്റെ മുത്തന്‍ മെയ്‌ക്കോവറില്‍ ആരാധകരും അമ്പരന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്ത് വന്നത്. നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.