കെ പി ഉമ്മര്‍ -വില്ലന്മാരിലെ സുന്ദരന്‍

Webdunia
PROPRO
കെ പി ഉമ്മര്‍- മലയാളസിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു.നായകനായും പ്രതിനായകനായുംസ്വഭാവനടനായും അദ്ദേഹം നാലുപതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ നിറഞ്ഞു നിന്നു. .2001 ഒക് റ്റോബര്‍ 29ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

മുറപ്പേണ്ണിലെ കേശവന്‍ കുട്ടി , കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തന്‍, മരത്തിലെ പുയ്യാപ്ള, സുജ-ാതയിലെ കര്‍ശനക്കാരന്‍ വടക്കന്‍പാഉ സിനിമയിലെ ക്രൂരകഥാപാത്രങ്ങള്‍- ഉമ്മര്‍ അവതരിപ്പിച്ച വേഷങ്ങള്‍ വ്യത്യസ്തമാണ്. മുറപ്പെണ്ണിലെ അഭിനയത്തിന് ഉമ്മറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടി വന്നു. മലയാളസിനിമയ്ക്ക് നല്‍കിയ മികച്ച സംഭാവനയ്ക്ക് മറുനാടന്‍ മലയാളി സംഘടനയായ സി.ടി.എംഎ. പുരസ്കാരം നല്കിയിത്ധന്നു.

പ്രശസ്ത നാടകസംവിധായകന്‍ കെ.ടി. മുഹമ്മദിന്‍െറ 'ഇത് ഭൂമിയാണ്" എന്ന നാടകമാണ്‍് അദ്ദേഹത്തെ സിനിമയുടെ ലോകത്തെത്തിച്ചത്. അതിലെ 85 കാരനായ ഹാജിയാത്ധടെ വേഷം ഉമ്മറിന്‍െറ കലാ ജീവിതത്തിന് വ്യത്യസ്തമാനങ്ങള്‍ നല്‍കി.

കെ പി എ സി നാടകങ്ങളിലൂടെ പയറ്റിത്തെളിഞ്ഞ് സിനിമയിലെത്തിയ ഉമ്മര്‍ സ്നേഹജ-ാന്‍ എന്നപേരിലായിരുന്നു ആദ്യം അഭിനയിച്ചത്.

കോഴീക്കോട്ടെ നല്ലൊരു ഫുട്ബോള്‍ കളിക്കരനായിരുന്നു ഉമ്മര്‍ . പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന്‍ ഒളിംപ്യന്‍ റഹ് മാന്‍ ഉമ്മറിന്‍റെ അമ്മാവനായിരുന്നു.ഉമ്മര്‍ മലയാളസിനിമാ ലോകത്തിന്‍െറ 'സുന്ദരനായ വില്ലനായിരുന്നു. നായകനൊപ്പം സ്ഥാനം കിട്ടിയ വില്ലന്‍!!