കൊച്ചിയിലെ തെരുവുകൾ മിസ്സ് ചെയ്യുന്നെന്ന് മാമാങ്കം നായിക

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂലൈ 2020 (22:45 IST)
നടി പ്രാച്ചി തെഹ്‌ലാൻ മോളിവുഡിൽ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും താരത്തിന് മലയാളത്തോടും മലയാളികളോടും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ കൊച്ചി സന്ദർശനത്തിനിടെ എടുത്ത ഒരു ഓർമച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. മമ്മൂട്ടിയുടെ മാമാങ്കത്തിലൂടെ ശ്രദ്ധേയയായ നടി പറയുന്നത് ഇങ്ങനെയാണ് - “കൊച്ചിയിലെ തെരുവുകൾ ഞാൻ മിസ്സ് ചെയ്യുന്നു. തിരിച്ച് ജോലിക്കായി യാത്ര ചെയ്യണം.”
 
ലോക്ക് ഡൗൺ സമയത്ത് പ്രാച്ചി ടെഹ്‌ലാൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രാച്ചി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. 
 
പഞ്ചാബി, തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ മാമാങ്കത്തിൽ ഉണ്ണിമായ എന്ന നർത്തകിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article