കൊച്ചിയിൽ സ്ഥിതി ഗുരുതരം: മുന്നറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും ട്രിപ്പിൾ ലോക്ക്ഡൗണെന്ന് മന്ത്രി

ബുധന്‍, 8 ജൂലൈ 2020 (15:31 IST)
കൊച്ചി: നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആവശ്യം വന്നാൽ മുന്നറിയിപ്പില്ലാതെ തന്നെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് എറണാകുളം ജില്ലയുടെ കോവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാർ.ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
 
കൊവിഡ് വ്യാപനം അതിന്റെ തീവ്രഘട്ടത്തിലേക്കെത്തുമെന്ന് പറഞ്ഞ മാസമാണ് ജൂലൈ. അതിനാൽ തന്നെ മെട്രോപൊളിറ്റൻ സിറ്റിയായ കൊച്ചി കടുത്ത ജാഗ്രതയിലാണ്.കണ്ടെയ്ൻമെന്റ് സോണുകളിൽ എവിടെയെങ്കിലും സ്ഥിതി ഗുരുതരമായാൽ പ്രത്യേക കൂടിയാലോചനകളോ മുന്നറിയിപ്പോ ഇല്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
അതേസമയം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഇവിടത്തെ കാർഡിയാക് ഐസിയുവും പുരുഷൻമാരുടെ വാർഡും കണ്ടൈന്മെന്റ് സോൺ ആയി. 40 രോഗികളെയും ആശുപത്രിയിലെ അ‌മ്പതിലേറെ ജീവനക്കാ​ർക്കും ഏഴു ദിവസത്തെ ക്വാറ​ന്റൈൻ നിർദേശിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍