കൊവിഡ് വായുവിൽ കൂടിയും പകരാം:നിലപാടിൽ മാറ്റം വരുത്തി ലോകാരോഗ്യസംഘടന

ബുധന്‍, 8 ജൂലൈ 2020 (14:39 IST)
ജനീവ: കൊവിഡ് 19ന് കാർണമായ സാർ‌സ് കോവ്‌2 വൈറസ് വായുവിൽ കൂടിയും പകരുമെന്ന പഠനങ്ങൾ ലോകാരോഗ്യ സം‌ഘടന അംഗീകരിച്ചതായി റിപ്പോർട്ട്. ഇത്തരമൊരു അഭിപ്രായം ലോകാരോഗ്യസംഘടന തീരുമാനിക്കുന്നത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളിലും മുൻകരുതലുകളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകും.
 
വായുവില്‍ കൂടി പകരില്ലെന്ന് മുമ്പ് ഉറപ്പിച്ച് പറഞ്ഞിരുന്ന ലോകാരോഗ്യ സംഘടന ഇപ്പോള്‍ അതില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം.ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥയായ മരിയ വാന്‍ കെര്‍ക്കോവാണ് രോഗം വായുവില്‍ കൂടി പകരാമെന്ന പഠനങ്ങള്‍ ഉള്ളതായി പരാമര്‍ശം നടത്തിയത്.
 
വായുവില്‍കൂടി, എയ്‌റോസോളുകള്‍ മുഖേനെ അങ്ങനെ പലരീതിയില്‍ രോഗം പകരുന്നത് സംബന്ധിച്ച മാര്‍ഗങ്ങളേക്കുറിച്ചാണ് ഇപ്പോൾ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് മരിയ വാന്‍ കെര്‍ക്കോവിന്റെ പരാമര്‍ശം.കഴിഞ്ഞ ചൊവ്വാഴ്ച 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍ കൊറോണയ്‌ക്ക് വായുവിൽ കൂടിയും പടരാനാവും എന്നതിന് തെളിവുകളുണ്ടെന്ന് ചൂണ്ടികാണിച്ച് കത്തെഴിതിയിരുന്നു. എന്നാൽ ഇത് ലോകാരോഗ്യ സംഘടന നിരസിക്കുകയായിരുന്നു. എന്നാൽ രോഗം വായുവില്‍ കൂടി പകരാന്‍ സാധ്യതയുണ്ടെന്ന സാധ്യതയും പരിഗണിച്ചാണ് ലോകാരോഗ്യസംഘടനയുടെ പുതിയ പരാമാർശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍