സ്വപ്നയും സന്ദീപുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു

ഞായര്‍, 12 ജൂലൈ 2020 (10:16 IST)
കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യപ്രതികൾ സന്ദീപും സ്വപ്നയുമായി എൻഐഎ സംഘം കേരളത്തിലേയ്ക്ക് തിരിച്ചു. റോഡ് മാർഗമാണ് ഇരുവരെയും കൊച്ചിയിലെത്തിയ്ക്കുക. കൊച്ചിയിൽ എത്തിയ ശേഷം ഇരുവരെയും വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കും. സന്ദീപിനെ മൈസുരുവിൽനിന്നും, സ്വപ്നായെ ബെംഗളുരുവിൽനിന്നുമാണ് കഴിഞ്ഞദിവസം എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്.
 
സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകളിൽ നിന്നുമാണ് ഇരുവരുടെയും ഒളി താവളത്തെ കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്. സഹോദരൻ ഫോൺ എടുക്കാതെ വന്നതോടെ അരാണ് എന്ന് എൻഐഏ ആരാഞ്ഞെങ്കിലും അഭിഭാഷകൻ ആണ് എന്നായിരുന്നു മറുപടി. എന്നാൽ ഈ നമ്പരുകൾ കേന്ദീകരിച്ച് പൊലീസ് അന്വേഷണം നടതത്തോടെ ഇരുവരെയും എൻഐഎ കണ്ടെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍