സ്വപ്നയെയും സന്ദീപിനെയും കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു

ഞായര്‍, 12 ജൂലൈ 2020 (16:08 IST)
കൊച്ചി: സ്വർണക്കടത്ത് ലേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും കൊച്ചിയിലെ എൻഐഏ ഓഫീസിലെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കൊവിഡ് ടെസ്റ്റിനായി സ്രവ സാംപിൾ ശേഖരിച്ച ശേഷമാണ് ഇരുവരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. 
 
കൊച്ചി എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് എൻഐഎ പ്രവത്തകർ തടിച്ചുകൂടിയിരുന്നു. ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചത്. എൻഐഎ വാഹനം കേരള അതിർത്തി കടന്നതുമുതൽ പലയിടങ്ങളിലും പ്രതിഷേഷേധം ഉണ്ടായിരുന്നു. വാളയാറിൽ ഷാഫി പറമ്പലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നിയന്ത്രിയ്ക്കികയായിരുന്നു. 
 
പാലിയേക്കര, ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. ആലുവയിൽ യുവമോർച്ച പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചതോടെ അൽപനേരം യാത്ര തടസപ്പെട്ടു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍