ശ്രീകുമാർ മേനോനെതിരായ പരാതി: ഒടിയൻ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെയുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും

തുമ്പി ഏബ്രഹാം
തിങ്കള്‍, 18 നവം‌ബര്‍ 2019 (09:21 IST)
സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് മൊഴിയെടുക്കൽ തുടരുന്നു. ഒടിയൻ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ കയർത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി.
 
സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരിൽനിന്നും മൊഴിയെടുക്കും. നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ സജി സി ജോസഫ്, മഞ്ജു വാര്യരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽ നിന്നു മൊഴിയെടുത്തു. കൂടുതൽ പേരിൽ നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടർനടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article