മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു ധനുഷ് നായകനായി എത്തിയ അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്ത സിനിമ തമിഴ് സിനിമ രംഗത്തെ മികച്ച സിനിമയും മികച്ച ഹിറ്റുമായി മാറി. തമിഴിലെ ആദ്യ കഥാപാത്രം തന്നെ മഞ്ജു ഗംഭീരമാക്കി. പച്ചയമ്മാൾ എന്ന ശക്തമായ കഥാപാത്രത്തെ സിനിമ ആസ്വാദകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
100 കോടി ക്ലബ്ബിൽ ഇടം നേടിയ അസുരന് തെലുങ്ക് പതിപ്പ് ഒരുങ്ങുതായി വാർത്ത പുറത്തുവന്നിരുന്നു. വെങ്കിടേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതിനായി ഒരു പ്രമുഖ സംവിധായകനുമയി ചർച്ച നടത്തിയതായാണ് വർത്തകൾ. സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിലേക്ക് ശ്രീയ ശരണിനെയാണ് പരിഗണിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.