കശ്മീരിൽ പിഡിപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയ ബിജെപിക്ക് സേനയെ വിമർശിക്കാൻ ആവകാശമില്ല, മഹാരാഷ്ട്രയിൽ ചർച്ചകൾ സജീവം

ബുധന്‍, 13 നവം‌ബര്‍ 2019 (08:11 IST)
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി എങ്കിലും സർക്കാർ രൂപികരണത്തിനുള്ള നീക്കങ്ങൾ ശക്തമാക്കി. ബിജെപിയും ശിവസേനയും. അറുമാസത്തിനുള്ളിൽ ഭൂരിപക്ഷംതെളിയിക്കാൻ സാധിക്കുന്നവർക്ക് മന്ത്രിസഭ രൂപീകരിക്കാനാകും. സർക്കാർ രൂപീകരിക്കാൻ ശ്രമിക്കും എന്ന് ബിജെപി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.
 
വർഷങ്ങളായുള്ള ബിജെപി ബന്ധം അവസനിച്ചുവെന്നും കോൺഗ്രസ്-എൻസിപി കക്ഷികളോട് ചേർന്ന് സർക്കർ രുപീകരിക്കൻ ശ്രമിക്കും എന്നും ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിൽ പിഡിപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയ ബിജെപിക്ക് സേനയെ വിമർശിക്കാൻ ആവകാശമില്ല എന്നും ഉദ്ധവ് താക്കറെ ബിജെപിക്ക് മുന്നറിയിപ്പ് നൽകി. അതേസമയം ശിവ സേനയുമായി സഖ്യം ചേരുന്ന കാര്യത്തിൽ കോൺഗ്രസ് ഇപ്പോഴും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. 
 
ഡൽഹിയിൽ എൻസിപി നേതാക്കളുമായി കോൺഗ്രസ് ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്ര സർക്കാർ രാഷ്ട്രപതിൻ ഭരണത്തിൽ തീരുമാനം കൈക്കൊണ്ടത്. ശിവസേനയുമായി സഖ്യം ചേരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ വലിയ എതിർപ്പുകൾ ഉണ്ട്. ഇത് എൻസിപിയെ കോൺഗ്രസ് അറിയിക്കുകയും ചെയ്തു. പെട്ടന്ന് ഒരു ദിവസം ശിവ സേനയുമായി സഖ്യം രൂപീകരിക്കുന്നതിൽ യോജിപ്പില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്. പൊതു മിനിമ പരിപാടി വേണം എന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍