ബലാത്സംഗ ഇരയായ പതിനഞ്ചുകാരിയോട് കുഞ്ഞിനെ വിൽക്കാൻ പഞ്ചായത്തിന്റെ ഉത്തരവ്, അന്വേഷണം ആരംഭിച്ച് പൊലീസ്

ചൊവ്വ, 12 നവം‌ബര്‍ 2019 (20:25 IST)
ബലാത്സംഗത്തിന് ഇരയായി പ്രസവിച്ച 15കാരിയോട് കുഞ്ഞിനെ വിൽക്കാൻ ഉത്തരവിട്ട് പഞ്ചായത്തിന്റെ അസാധാരണ നടപടി. ഉത്തർ‌പ്രദേശിലെ മുസഫർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം ഉണ്ടായത്. പഞ്ചായത്തിന്റെ നടപടി വിവാദമായി മാറിയതോടെ  പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
 
പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുസ്‌ലീം പണ്ഡിതനും, ഇലക്ട്രീഷ്യനും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ജനുവരിയിലാണ് പെൺക്കുട്ടി പീഡനത്തിന് ഇരയായത്. ഗർഭിണിയായതോടെ പെൺക്കുട്ടി പരാതിയുമായി പഞ്ചായത്തിനെയും പൊലീസിനെയും സമീപിക്കുകയായിരുന്നു. 
 
ജൂലൈയിൽ പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് ചെയ്യണം എന്ന് അവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചപ്പോൾ കുഞ്ഞിനെ വിൽക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ കര്യങ്ങളും വിശദമായ് അന്വേഷിക്കാൻ ഉത്തരവിട്ടതായി എസ്‌പി ജയന്ത് കാന്ത് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍