സുഹൃത്തിന്റെ വിവാഹത്തിൽ മതിമറന്ന് ഉല്ലസിച്ചു, ദീപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി !

ചൊവ്വ, 12 നവം‌ബര്‍ 2019 (17:59 IST)
ഉറ്റ സുഹൃത്തിന്റെ കല്യാണത്തിന് ആടിത്തിമിർത്ത് ഉല്ലസിച്ച ദീപീകക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി തന്നെ. മറ്റൊന്നുമല്ല. ആഘോഷങ്ങൾക്ക് പിന്നാലെ തരം പനി പിടിച്ച് കിടപ്പിലായി. 'ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ നിങ്ങൾ മതിമറന്ന് സന്തോഷിച്ചാൽ' എന്ന തലക്കുറിപ്പോടെ തെർമോ മീറ്റർ ഇമോജിയോടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദീപിക തന്നെയാണ് പനി ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. 
 
സുഹൃത്തായ ഉർവശി കേശ്വാനിയുടെ വിവാഹത്തിൽ ദീപികയും ഭർത്താവ് രൺവീർ സിങും ആടിത്തിമിർത്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഗീത് ചടങ്ങിൽ രൺവീർ സിംഗ് ഗല്ലി ബോയ് എന്ന സിനിമയിലെ ഗാനം ആലപിക്കുന്നതിന്റെയും ദീപിക നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതാണ്.
 
മെഹന്തി ചടങ്ങി ദീപിക പങ്കെടുത്തതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഞ്ചിവരം സാരി ധരിച്ചാണ് ദീപിക പ്രിയ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയത്. ദീപികയുടെ സഹോദരി അനീഷ പദുക്കോനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ചയായിരുന്നു വിവാഹം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍