തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് 20 ദിവസങ്ങൾ പിന്നീട്ടിട്ടും മന്ത്രിസഭാ രൂപീകരിക്കാൻ ആർക്കും സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തത്. സംസ്ഥാനത്ത് ആർക്കും മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ ഈ അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
മഹാരാഷ്ട്ര ഗവർണറുടെ കത്ത് ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണികും. 105 എംഎൽഎമാരുള്ള ബിജെപിയെയാണ് ആദ്യം ഗവർണ മന്ത്രിസഭ രുപീകരിക്കാൻ ക്ഷണിച്ചത്. എന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾക്കാവില്ല എന്ന് ഞയറാഴ്ച ബിജെപി ഗവർണറെ അറിയിക്കുകയായിരുന്നു. തുടർന്ന്. 56 എംഎൽഎമാരുള്ള ശിവസേനയെ ക്ഷണിച്ചു. 24 മണിക്കൂറാണ് ശിവസേനക്ക് ഗവർണർ സമയം അനുവദിച്ചത്.