പൂമരത്തിനായി കാത്തിരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല: ജയറാം

Webdunia
ബുധന്‍, 31 ജനുവരി 2018 (15:22 IST)
ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ശേഷം ഏറ്റവും ഹിറ്റായ ചോദ്യമാണിത്. ‘പൂമര’ത്തിന്‍റെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പോലും വ്യക്തമായ ഒരുത്തരം നല്‍കുന്നില്ല. 
 
എന്നാല്‍ കാളിദാസിന്‍റെ പിതാവ് സാക്ഷാല്‍ ജയറാമിന് പൂമരത്തേക്കുറിച്ച് വ്യക്തമായ ഉത്തരമുണ്ട്. “സിനിമ എപ്പോഴും കാളിദാസന്‍റെ പാഷനാണ്. അവന്‍ ശ്വസിക്കുന്നത് പോലും സിനിമയാണ്. എപ്പോഴും നല്ല സിനിമയുടെ ഭാഗമാകുകയാണ് കാളിദാസിന്‍റെ ലക്‍ഷ്യം. ഒരു നല്ല സിനിമയ്ക്കായി രണ്ടുവര്‍ഷം കാത്തിരുന്നാലും അത് കാര്യമാക്കില്ല” - അടുത്തിടെ ഒരഭിമുഖത്തില്‍ ജയറാം പറഞ്ഞു. 
 
2016 ഫെബ്രുവരിയിലാണ് പൂമരത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്‍റാളും...’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പൂമരം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.
 
ഒരു കാമ്പസ് ചിത്രമായ പൂമരത്തില്‍ കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article