പശുവിനെ ഉപയോഗിച്ചാൽ വർഗീയത വരും, പശുവിനെ മാറ്റണം: സെൻസർ ബോർഡിന്റെ ആവശ്യം കേട്ട് അന്തംവിട്ട് സലിം കുമാർ

വെള്ളി, 12 ജനുവരി 2018 (15:33 IST)
സലിംകുമാർ സംവിധാനം ചെയ്ത കുടുംബ ചിത്രം 'ദൈവമെ കൈ തൊഴാം കെ കുമാറാകണം' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാൽ, ചിത്രത്തിനും സെൻസർ ബോർഡ് കത്രിക വെച്ചിരുന്നു. 
 
ചിത്രത്തിൽ നിന്നും പശുവിന്റെ ദൃശ്യങ്ങള്‍ സെൻസർ ബോർഡ് നീക്കം ചെയ്യിപ്പിച്ചിരുന്നുവെന്ന് സംവിധായകൻ പറയുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലീംകുമാര്‍ പറയുന്നു.
 
'പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായം. അത് എങ്ങനെയാണെന്ന് മാത്രം മനസ്സിലാകുന്നില്ല. അവരുടെ തീരുമാനത്തിനെതിരെ കോടതിയിൽ പോയാൽ റിലീസ് വൈകും. അതുകൊണ്ടാണ് ആ രംഗം കട്ട് ചെയ്ത് ചിത്രം പ്രദർശിപ്പിച്ചത്.' - സലിം കുമാർ പറയുന്നു.
 
ഇങ്ങനെ പോയാല്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരുമെന്നും സലിംകുമാർ പറഞ്ഞു. അനുശ്രീ, ജയറാം, തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന 'ദൈവമെ കൈ തൊഴാം കെ കുമാറാകണം' ഒരു പക്കാ ഫാമിലി ചിത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍