മമ്മൂട്ടിയും മോഹൻലാലും അല്ല, ജയറാമിനു കൂട്ട് മെസിയാണ്! ഒറിജിനൽ മെസ്സി!

വെള്ളി, 5 ജനുവരി 2018 (16:32 IST)
കംപാർട്ട്മെന്റ്, കറുത്തജൂതൻ എന്നീ ചിത്രങ്ങൾക്കു ശേഷം സലിം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം k. മാറാകണം. ജയറാം നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. യുട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇതിന്റെ ട്രെയിലർ.  
 
ട്രെയിലർ കണ്ടപ്പോൾ മുതൽ ആരാധകർക്കുള്ള സംശയമാണ് ചിത്രത്തിൽ ലോക് ഫുട്ബോൾ ഇതിഹാസം മെസ്സി അഭിനയിക്കുന്നുണ്ടോ എന്നത്. ട്രെയിലറിന്റെ അവസാന ഭാഗം മെസിയുടെ കാലുകളും പുറംഭാഗവും കാണിക്കുന്നുണ്ട്. ഇതാണ് ആരാധകരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 
 
ഏതായാലും ഇങ്ങനെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് സലിം കുമാർ. ചിത്രത്തിൽ ലോക ഫുട്ബോൾ ഇതിഹാസം മെസി അഭിനയിക്കുന്നുണ്ടെന്ന് സലിം കുമാർ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മെസ്സി അഭിനയിക്കുന്നുവെന്ന് കരുതി റൊണാൾഡോ ഫാൻസ് നിരാശപ്പെടേണ്ടതില്ലെന്നും സലിം കുമാർ പറയുന്നു. റോണാൾഡോ ഫാൻസിനു നിരാശ ഉണ്ടാക്കാതെയുള്ളതാണ് സസ്പെൻസ് എന്നും താരം കൂട്ടിച്ചേർക്കുന്നു.
 
'ദൈവമേ കൈതൊഴാം കുടുംബപ്രേക്ഷകർക്കു വേണ്ടിയുള്ള ചിത്രമാണ്. ഇത് പക്കാ ഒരു വാണിജ്യചിത്രമാണ്. കുടുംബമായി ഇരുന്നു, നെറ്റിചുളിക്കാതെ കണ്ട് ചിരിക്കാവുന്ന ഒരു ചിത്രമാണിത്. ഇത് തമാശ നിറഞ്ഞ ഒരു കുടുംബചിത്രമാണ്' - സലിം കുമാർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍