പ്രതിഭയുള്ള നടനാണ് ഇന്ദ്രൻസ് എന്ന് കാലം തെളിയിച്ചു. വലിയ ശരീര സൗന്ദര്യവും അത്രയും തന്നെ ആരാധക പിന്തുണയും ഇല്ലാതെയാണ് ഇന്ദ്രൻസ് ഇന്ന് സിനിമയിൽ തൻറെതായ ഒരിടം കണ്ടെത്തിയിരിക്കുന്നത്. സിനിമയിലെ കോസ്റ്റ്യൂമറായി സിനിമയിലെത്തിയ താരം പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.
തൻറെ അഭിനയ ജീവിതത്തിൽ തനിക്കുണ്ടായ ഒരു വിഷമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്. ചില സമയത്ത് എനിക്ക് വിഷമം തോന്നിയ സന്ദർഭങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സ് എടുക്കുമ്പോൾ ഇന്ദ്രനെ അവിടെ നിന്നും മാറ്റി നിർത്തൂ എന്നൊക്കെ ചിലർ പറയും. ആ ഫ്രെയിമിൽ ഇന്ദ്രൻ വേണ്ട എന്നും പറയും. ആ സീനിന്‍റെ ഗൗരവം നഷ്ടപ്പെടും എന്നതു കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ആ സമയങ്ങളിൽ എൻറെ രൂപത്തെ ഓർത്ത് ചിലപ്പോഴൊക്കെ എനിക്ക് വിഷമം തോന്നാറുണ്ട് - ഇന്ദ്രന്‍സ് പറയുന്നു.